സ്വന്തം മക്കൾ വളർച്ചയുടെ ഓരോ പടവുകൾ കയറുമ്പോ ഴും സന്തോഷത്തിൻ്റെ കുളിർമ ആസ്വദിക്കുന്നവരാണ് നാം രക്ഷിതാക്കൾ. എന്നാൽ ഒരു കാര്യം നാം മറക്കരുത്. ഭൗതിക ജീവിത കുതിപ്പിനിടയിൽ അവർ കാലി ടറി വീഴാതിരിക്കാൻ ധാർമ്മിക മുല്ല്യങ്ങളുടെ കൈതാങ്ങ് അത്യാവശ്യമാണ്. ഇതിന് ഇസ്ലാമിക ജ്ഞാനാടിത്ത റയുള്ള വിശ്വാസവും അതിൽ നിന്ന് ജന്മമെടുത്ത കർമ്മ ജീവിതവും വേണം അറിവ് ജീവിതത്തിൻ്റെ പുറത്ത് തൂക്കി യിട്ട തോൾസഞ്ചിക്കകത്താവുകയും ജീവിതം മറ്റൊരു വഴിയിലൂടെ നയിക്കപ്പെടുകയും ചെയ്യുന്ന മത വിദ്യാഭ്യാ സരഗംത്തെ വൈരുദ്ധ്യം അവസാനിപ്പിക്കണം. ജീവിതത്തെ തളർത്തുന്ന ശാരീരിക രോഗങ്ങളെ പ്രതിരോധിക്കാനുള്ള പോളിയോ വാക്‌സിൻ നാം മുറ തെറ്റാതെ നൽകുന്നു. എന്നാൽ നമുക്കുചുറ്റും രൂപ പ്പെട്ട അധാർമ്മികതയെ പ്രതിരോധിക്കാനുള്ള ധാർമ്മിക ശേഷി പ്രദാനം ചെയ്യാൻ നാമെന്ത് ചെയ്യുന്നു? അല്ലാഹു വിന്റെ കലാമായ ഖുർആനും പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ ചര്യയുമല്ലാതെ ഇതിനെ പ്രതിരോധി ക്കാൻ മറ്റൊരു മാർഗ്ഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തുകയുമില്ല. നിലവിലുള്ള മതപഠന രീതി കളുടെ ഉള്ളും പുറവും വിശകലന വിധേയമാക്കി അനി വാര്യമായ ചില പരിഷ്‌കരണങ്ങളോടെയാണ് അൽമനാർ മദ്രസ മുന്നോട്ട് പോവുക. ഓരോ വർഷവും കൃത്യമായ അവലോകനങ്ങൾ നടത്തി ആവശ്യമായ മാറ്റങ്ങ ളോടെ മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാര്യം എളുപ്പമല്ല. വളരെ ശ്രമകരമായ ദാത്യമാണ്. എന്നാൽ രംഗത്തിറങ്ങാതിരിക്കാൻ പറ്റില്ല . രക്ഷിതാക്കളുടെ ഉള്ളു തുറന്ന സഹകരണവും ഒരുകുട്ടം അധ്യാപകരുടെ സമർപ്പിത സേവനവും മാനേജ്‌മെന്റിന്റെ കൃത്യമായ ഇടപെടലുമുണ്ടെങ്കിൽ ലക്ഷ്യം എളുപ്പമാണ്. ഒപ്പം അല്ലാഹുവിൻ്റെ അപാരമായ സഹായവും ഇതെല്ലാം കൂടി ചേർന്നാൽ അൽമനാർ മദ്രസയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടും. അല്ലാഹു അനുഗ്രഹിക്കട്ടെ, പ്രതീക്ഷയോടെ... അൽമനാർ മദ്രസ മാനേജ്‌മെന്റ്
| Kallachi, Nadapuram, Kozhikode | |
|---|---|
| almanarkallachi@gmail.com | |
| +91 99464 49422 |